Rs 2228 crore allocated to local self-government bodies

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.
വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 275.91 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 221.76 കോടിയും, കോർപറേഷനുകൾക്ക്‌ 243.93 കോടിയും ലഭിക്കും.
നഗരസഭകളിൽ മില്യൻ പ്ലസ്‌ സിറ്റീസിൽ പെടാത്ത 86 മുൻസിപ്പാലിറ്റികൾക്കായി 77.92 കോടി രൂപയും, കണ്ണൂർ കോർപറേഷന്‌ 8,46,500 കോടി രൂപയും ലഭിക്കും. മുൻസിപ്പാലികൾക്ക്‌ ആകെ 300 കോടി രൂപയാണ്‌ ലഭിക്കുന്നത്‌. ഇതോടെ ഏപ്രിൽതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലേക്ക്‌ കടക്കാനാകും.