Lottery- Dividends for the first quarter of this financial year have been transferred

ലോട്ടറി- ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതം കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി. കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായങ്ങൾക്കാണ് തുക വിനിയോഗിക്കുക.
കോവിഡ് മഹാമാരിയെ തുടർന്ന് ഭാഗ്യക്കുറികൾ റദ്ദാക്കുകയും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്യപ്പെട്ട സാഹചര്യമുണ്ടായിരുന്നു. എങ്കിലും 2019- 20 സാമ്പത്തിക വർഷം മുതൽ 2022- 23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം വരെ ആകെ 451 കോടി രൂപയുടെ ആദായ വിഹിതം കാരുണ്യ പദ്ധതിയിലേക്ക് ലോട്ടറി വകുപ്പ് നല്കീ.