ലക്കി ബിൽ ഓണം ബമ്പർ വിജയി കോട്ടയം മേലുകാവ് മറ്റം സ്വദേശിനി ശ്രീമതി. ബീന എം ജോസഫിന് 25 ലക്ഷം രൂപയുടെ സമ്മാനത്തുക കൈമാറി.
ലക്കി ബില്ലിന്റെ ഓണം ബംപർ സമ്മാനം വിതരണം ചെയ്തു. ലക്കി ബിൽ ആപ്പിലെ 25 ലക്ഷം രൂപയുടെ ഓണം ബംപർ സമ്മാനം കോട്ടയം മേലുകാവ് മറ്റം കീഴുമൂലയിൽ ഹൗസിൽ ബീന എം ജോസഫിന് ലഭിച്ചു. തൊടുപുഴയിൽ നിന്നു വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ബംപർ അടിച്ചത്. ആലപ്പുഴ പഴവീട് മന്നം ക്വാർട്ടേഴ്സിൽ സുനിതാ ശേഖറിനാണ് പ്രതിമാസ നറുക്കെടുപ്പിലെ പത്തു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.രണ്ടാം സമ്മാനം നേടിയവർ (രണ്ട് ലക്ഷം വീതം) ഡൊമിനി മാത്യു (കോഴിക്കോട്), അനിൽ കുമാർ (കാസർകോട്), ഇ അനിൽകുമാർ (കാസർകോട്), അക്ഷര എം മുരളിക (പാലക്കാട്), യു സൂരജ് (പാലക്കാട്). മൂന്നാം സമ്മാനം നേടിയവർ (ഒരു ലക്ഷം വീതം) എ ബൈജു (കോഴിക്കോട്), അശോകൻ തുളിച്ചേരി (കാസർകോട്), ഹസൈനാർ ഹസ്സൻ (കാസർകോട്), എൻഎസ് തോമസ് (കോഴിക്കോട്), ഗോപിക (തിരുവനന്തപുരം).നികുതിവെട്ടിപ്പ് തടയാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പാണ് ലക്കി ബിൽ. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ ഉൾപ്പെടെ ബംപർ സമ്മാനവും ഉണ്ട്. മാത്രമല്ല, ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകുമെന്നതും ലക്കി ബില്ലിന്റെ പ്രത്യേകതകളാണ്.