New building for Mannarkkad Sub-Treasury

മണ്ണാർക്കാട് സബ് ട്രഷറിക്കു പുതിയ കെട്ടിടം

മണ്ണാർക്കാട് സബ് ട്രഷറിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ സംവിധാനമാണ്. ട്രഷറികൾ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന്റെ രക്തനാഡിയാണ്. ധനകാര്യ പ്രവർത്തനങ്ങൾ ഏറ്റവും നന്നായി നടത്തുക എന്നത് ട്രഷറി ഓഫീസുകളുടെ ഉത്തരവാദിത്തമാണ്. ട്രഷറിയെ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പെൻഷൻ ഉപഭോക്താക്കൾ ആണ്. അവർക്കായി ട്രഷറി ഓഫീസുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. സുരക്ഷ പരിഗണിച്ച് ബയോമെട്രിക് സംവിധാനത്തിലാണ് ട്രഷറികൾ പ്രവർത്തിക്കുന്നത്.
പ്രളയവും കോവിഡും ബാധിച്ച 2021 മാർച്ചിൽ കേരളത്തിന്റെ നികുതി വരുമാനം 47,000 കോടിയായിരുന്നു. ഇത് 2023 ആയപ്പോഴേക്കും 70,000 കോടി രൂപയിലേക്ക് എത്തി. കിഫ്ബി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ചെലവഴിച്ചത് 16,000 കോടിയിലധികം രൂപയാണ്. എല്ലാ മണ്ഡലത്തിലും കിഫ്ബിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.