സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും .

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ബോണസ് നൽകുന്നതിനുള്ള മാർ​ഗനിർദേശങ്ങൾ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പുറത്തിറങ്ങി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബോണസ് ആക്ടിന്റെ ഭേദ​ഗതിയ്ക്കനുസരിച്ചുള്ള ബോണസ് നൽകേണ്ടതാണ്. ഒരു വർഷം കുറഞ്ഞത് 30 പ്രവർത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാരന് ബോണസിന് അർഹതയുണ്ട്. വിശദമായ മാർ​ഗനിർദേശങ്ങൾക്ക് document.kerala.gov.in സന്ദർശിക്കുക.