The first vehicle left with cashew nuts

കശുവണ്ടിപ്പരിപ്പുമായി ആദ്യ വാഹനം പുറപ്പെട്ടു

ഓണക്കിറ്റിൽ നിറക്കുന്നതിനുള്ള കശുവണ്ടിപ്പരിപ്പുമായി പുറപ്പെട്ട കാഷ്യൂ കോർപ്പറേഷന്റെ ആദ്യ വാഹനം കൊല്ലം അയത്തിൽ ഫാക്ടറി അങ്കണത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിലേയ്ക്ക് 80 ലക്ഷം കശുവണ്ടി പരിപ്പ് പാക്കറ്റുകളാണ് ഇതിനായി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
കശുവണ്ടി മേഖലയുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങളാണ് ഗവൺമെന്റ് നടത്തിവരുന്നത്. ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് കൂടി ഉൾപ്പെടുത്തിയത് കശുവണ്ടി മേഖലയ്ക്ക് വലിയ ഉണർവ് നൽകും.